തിരുവനന്തപുരം: നെടുമങ്ങാട് വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകൻ സജി ഭാര്യ വീട്ടിൽ പോയ സമയത്താണ് ഇരുവരും ജീവനൊടുക്കിയത്.
കൃഷ്ണനെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സജി അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ശുചിമുറികളിലായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പോലീസ് തുടർനടപടി സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.