തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ പുക ; 23 മിനിറ്റ് ട്രെയിൻ നിര്‍ത്തിയിട്ടു

ആലുവ: തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ പുക കണ്ടതിനെത്തുടർന്ന് ട്രെയിൻ നിർത്തിയിട്ടു.

23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചില്‍ കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. ഇതോടെ ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാണോ എന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതർ പറഞ്ഞു. എ സി വാതകം ചോർന്നതാണോ എന്നും സംശയം ഉണ്ട്.

പുകവലിച്ചതാണോ എന്നറിയാൻ ട്രെയിനിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച്‌ വരികയാണ്. പുകവലിച്ചതാണെങ്കില്‍ യാത്രക്കാരനെ കണ്ടെത്തിയാല്‍ ഭീമമായ തുക പിഴയായി ഈടാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രെയിനില്‍ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Leave a Reply