ഒരു കുടുംബത്തിലെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

ഒരു കുടുംബത്തിലെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്.

പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണില്‍ കടവിലാണ് അപകടം. കുരിക്കത്തൂര്‍ കാരിപറമ്ബത്ത് മിനി (45) , മകള്‍ ആര്‍ദ്ര (18) , ചാത്തമംഗലം കുഴി മണ്ണില്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.

ആണ്‍കുട്ടി ആദ്യം ഒഴുക്കില്‍പ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്‌പേരും അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് വിവരം.ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Leave a Reply