ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തില്‍ മരിച്ചു. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് ഖത്തറില്‍ അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീട്ടിന് മുന്നിലായിരുന്നു അപകടം. സ്കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ കെ.ജി വിദ്യാര്‍ഥിനി സയയാണ് സഹോദരി.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറില്‍ ഖബറടക്കം നടത്തി. ഖത്തറില്‍ കോണ്‍ട്രാക്ടിങ് കമ്ബനി ജീവനക്കാരാനാണ് പിതാവ് റിയാദ്.