കൊട്ടിയൂർ:കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കടുവ പൂര്‍ണമായും മയങ്ങിയാല്‍ കൂട്ടിലേക്ക് മാറ്റും.
കൃഷിയിടത്തിലെ കമ്ബിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്ബിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. കടുവ കമ്ബി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാല്‍ പ്രദേശത്തേക്കുളള റോഡുകള്‍ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്.
ചൊവ്വാഴ്ച്ച പുലർച്ചെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് കമ്ബിവേലിക്കുള്ളില്‍ കടുവയെ കണ്ടെത്തിയത്. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വെച്ച കടുവയെ വയനാട്ടിലേ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വിവരം എന്നാല്‍ ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നിട്ടുണ്ട്.