ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

ജപ്പാനില്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്‌. വടക്കൻ-മധ്യ ജപ്പാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെത്തുടര്‍ന്ന് അടിയന്തര പലായന മുന്നറിയിപ്പുകള്‍ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളില്‍ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തില്‍ തിരയടിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തുകയും ഹൈവേകള്‍ അടക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്‌ട്രിക് പവര്‍ ആണവ നിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്‌ട്രിക് വ്യക്തമാക്കി.

പുതുവത്സര ദിനത്തില്‍ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും പ്രാരംഭ ഘട്ടത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമായ ഭൂകമ്ബങ്ങളും സുനാമി തിരമാലകളും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Leave a Reply