ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനായായ ഐഎസ് ഐഎസ്.
തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് തിരഞ്ഞെടുപ്പ് ഓഫീസുകള്‍ക്ക് സമീപം സ്ഫോടനം ഉണ്ടായത്. രാജ്യത്ത് രണ്ടിടത്തായിരുന്നു സ്ഫോടനം നടന്നത്.
ബുധനാഴ്ച നടന്ന അതി ഭീകരമായ ഇരട്ട സ്ഫോടനത്തില്‍ രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വമാണ് ഐഎസ് ഐഎസ് ഏറ്റെടുത്തത്. ബലൂചിസ്ഥാനിലെ സെയ്‌ഫുള്ള ഏരിയയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വമാണ് ഭീകര സംഘടന ഏറ്റെടുത്തത്. സെയ്‌ഫുള്ളയില്‍ മോട്ടോർ സൈക്കിള്‍ പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം നടന്നത്. ഭീകര സംഘടന ടെലഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് ഓഫിസുകള്‍ക്കു സമീപം നടന്ന സ്ഫോടനങ്ങളില്‍ 26 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ 8 മണി മുതല്‍ 5 മണിവരെയാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെയോടെ തിരഞ്ഞെടുപ്പ് ഫലം അറിയാം.