ദുബൈ: ചെക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നടന്ന വെടിവെപ്പില്‍ യു.എ.ഇ പൗരനും ഭാര്യക്കും പരിക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ യു.എ.ഇ പൗരന്മാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണെന്നും പരിക്കുകള്‍ ഗുരുതരമാണോയെന്ന് വ്യക്തമല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചെക് അതോറിറ്റിയുമായി ചേര്‍ന്ന് പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.