കാസർകോട്ടെ ഉദുമയിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ നഗരമായ ലണ്ടനിൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിയുയർത്തിയ യുവവ്യവസായി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ഖത്തറും സിംഗപ്പൂറും കീഴടക്കി ഇന്ന് ലണ്ടനിലും തന്റെ ബിസിനസ് ലോകത്തിന്റെ പുതിയ അധ്യായം തുറന്നിരിക്കുകയാണ് കാസർകോട്ട് ഉദുമ പടിഞ്ഞാർ കോട്ടക്കുന്നിൽ നിന്നുള്ള യുവ വ്യവസായി ഉമർ ഫാറൂഖ്.
2009 ൽ ഉമർ ഫാറൂഖ് ദുബായിൽ ആരംഭിച്ച അൽ ഫാറൂഖ് എന്ന ഐടി സപ്പോർട്ട് കമ്പനി ഇന്ന് കടലും കടന്ന് ലോകത്തിന്റെ ബിസിനസ്സ് ഹബ്ബുകളിൽ ഒന്നായ യുണൈറ്റഡ് കിങ്ഡത്തിലും എത്തിയിരിക്കുകയാണ്. 2009 ൽ ദുബായിൽ ആരംഭിച്ച അൽ ഫാറൂഖ് പിന്നീട് ഉമർ ഫാറൂഖിന്റെ നിശ്ചയദാർഢ്യം കൊണ്ട് അതിവേഗം ഖത്തറിലേക്കും സിംഗപൂരിലേക്കും വ്യാപിച്ചു. ഇപ്പോഴിതാ ലണ്ടനിലും അൽ ഫാറൂഖ് എത്തി നിൽകുമ്പോൾ ‘ഫിക്സ് മൈ ഓഫീസ്. കോം’ എന്ന പുതിയ സംരഭത്തിന്റെ യുകെയിലെ ആദ്യ പാട്ണേർഡ് ഫ്രാഞ്ചസി കൂടി അൽ ഫാറൂഖ് ലോകത്തിന് മുന്നിൽ തുറന്നിരിക്കുകയാണ്.
യുഎഇയിൽ നിന്ന് തുടങ്ങി ഇന്ന് ഖത്തർ, സിംഗപൂർ, യുകെ എന്നീ 4 രാജ്യങ്ങളിലേക്ക് വളർന്ന അൽ ഫാറൂഖിനെ 2025 ഓടെ കൂടി 10 രാജ്യങ്ങളിലേക്ക് കൂടി വളർത്താനാണ് ഉമർ ഫാറൂഖ് എന്ന ഈ യുവവ്യവസായിയുടെ പ്ലാൻ. അതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഫ്രാഞ്ചസികളും അൽ ഫാറൂഖ് ഗ്രൂപ്പ് ക്ഷണിക്കുകയാണ്.
ഒരു ഓഫീസിന് ആവശ്യമായ റിമോർട്ട് സപ്പോർട്ട്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, റിക്രൂട്ടിങ് തുടങ്ങിയ മേഖലകളിൽ അൽ ഫാറൂഖ് കമ്പോളങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ അതിന് പിന്നിൽ ഉമർ ഫാറൂഖ് എന്ന ഈ ബിസിനസ് ബ്രെയിൻ തന്നെയാണ്