ബെംഗളുരുവില്‍   നിര്‍മാണത്തിലിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു;  രണ്ട് മരണം

ബെംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു; രണ്ട് മരണം

ബെംഗളുരു| ബെംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ആനേക്കല്‍ താലൂക്കിലെ ബ്യാദറഹള്ളിയിലെ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നത്.

നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ജാര്‍ഖണ്ഡ് സ്വദേശികളായ മിനാര്‍ ബിശ്വാസ്, ഷാഹിദ് എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 25 ഓളം തൊഴിലാളികള്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ബെംഗളുരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുള്ളവര്‍ ആനേക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് വിവരം.

സംഭവസ്ഥലത്ത് അഗ്‌നിരക്ഷാ സേന എത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് തെരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply