വൈദ്യരത്നം ജമാലുദ്ദീൻ വൈദ്യരുടെ നേതൃത്വത്തിൽ കാസ്ക് ക്ലബ്ബ് കല്ലിങ്കാൽ സൗജന്യ മർമ്മ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

വൈദ്യരത്നം ജമാലുദ്ദീൻ വൈദ്യരുടെ നേതൃത്വത്തിൽ കാസ്ക് ക്ലബ്ബ് കല്ലിങ്കാൽ സൗജന്യ മർമ്മ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

പള്ളിക്കര : . കാസ്ക് ക്ലബ്ബ് കല്ലിങ്കാൽ വൈദ്യരത്നം ജമാലുദ്ദീൻ മൗലവിയുടെയുടെയും സംഖ്യക്‌താഭിമുഖ്യത്തിൽ പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സൗജന്യ മർമ്മ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷമീർ പി എം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൗഷാദ് സ്വാഗതമാശംസിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ നാസർ ടി എം, മിക്ദാദ് , ഷെഫീഖ് സാലി , വർക്കിംഗ് ചെയർമാൻ സാജു തൊട്ടി, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ബാസ്, അനിത, കെപിസിസി മെമ്പർ ഹക്കീം കുന്നിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കമ്മിറ്റി ട്രഷറർ ഇർഫാൻ നന്ദി പ്രകാശിപ്പിച്ചു. നൂറുകണക്കിന് രോഗികളാണ് ക്യാമ്പിൽ പങ്കെടുത്തത് ക്യാമ്പിൽ പങ്കെടുത്ത മൂന്ന് നിർദ്ധനരായ രോഗികളുടെ പൂർണ്ണമായ ചികിത്സ ചിലവ് വൈദ്യരത്നം ജമാലുദ്ദീൻ മൗലവി ഏറ്റെടുത്തു.

Leave a Reply