ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. മോദിയുടെ നയങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കാന്‍ കാരണമായി. ഇതാണ് അതിക്രമത്തിലേക്ക് നയിക്കാനുള്ള കാരണങ്ങളായതെന്ന് രാഹുല്‍ പറഞ്ഞു…….
‘എന്തുകൊണ്ടാണ് ലോക്സഭയില്‍ സുരക്ഷാലംഘനമുണ്ടായത്? തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. മോദിയുടെ നയങ്ങള്‍ കാരണം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ല. സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിനു പിന്നിലുള്ള കാരണം’, രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.