ആറു ഭാഷ, നായകനായി ഉണ്ണി മുകുന്ദൻ ഗന്ധർവ്വ jr വരുന്നു

ആറു ഭാഷ, നായകനായി ഉണ്ണി മുകുന്ദൻ ഗന്ധർവ്വ jr വരുന്നു

“വേൾഡ് ഓഫ് ഗന്ധർവ്വാസ്” എന്ന സാങ്കൽപിക ലോകത്തിന്റെ പശ്ചാത്തലത്തിൽ ഗന്ധർവ്വ ജൂനിയർ വരുന്നു. ആറ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം അവതരിപ്പിക്കുന്നത്‌ ലിറ്റിൽ ബിഗ് ഫിലിംസ്. പതിവ് ഗന്ധർവ്വസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നചിത്രത്തിന്റെ ‘വേൾഡ് ഓഫ് ഗന്ധർവ്വാസ്” എന്ന ദൃശ്യാവിഷ്കാരം പുറത്തുവിടറൊണ്‌ സിനിമ പ്രഖ്യാപനം നടന്നത്‌.

ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന”ഗന്ധർവ്വ jr.”ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിർവ്വഹിക്കുന്നു. ഉണ്ണി മുകുന്ദനാണ്‌ നായകൻ.

പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥയെഴുതുന്ന “ഗന്ധർവ്വ jr.” നിൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വനാകുന്നു. പാൻ ഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദന്റെപിറന്നാൾആശംസകളോടെയാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ പുറത്ത് വിട്ടത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ്‌ സംഗീതവും നിർവ്വഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്

Leave a Reply