ഇസ്രയേലിനെ പിന്തുണച്ച അമേരിക്കൻ കമ്പനിക്ക് ബില്യൺ ഡോളറിന്റെ നഷ്ടം. യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ സ്റ്റാർബക്‌സിനാണ് ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചത്.
ആഗോള ബഹിഷ്‌കരണങ്ങൾ കമ്പനിയുടെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സ്റ്റാർബക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ബ്രയാൻ നിക്കോൾ സമ്മതിച്ചു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ, നിലവിലെ സ്ഥിതിഗതികൾ “നിർഭാഗ്യകരം” എന്ന് വിശേഷിപ്പിച്ച ബ്രയാൻ നിക്കോൾ, ബഹിഷ്‌കരണം സ്റ്റാർബക്‌സിന് വിപണി വിഹിതം നഷ്‌ടപ്പെടാൻ കാരണമായെന്നും പറഞ്ഞു.
മിഡിൽ ഈസ്റ്റിലും തുർക്കി ഉൾപ്പെടെയുള്ള മറ്റ് മുസ്ലീം രാജ്യങ്ങളിലും ഉപഭോക്താക്കളുടെ ബഹിഷ്കരണം കാരണം വിൽപ്പന കുത്തനെ ഇടിഞ്ഞു.2023 ലെ റിപ്പോർട്ടുകൾ പ്രകാരം ബഹിഷ്‌കരണ പ്രചാരണ കാമ്പയിൻ സ്റ്റാർബക്‌സ് ഓഹരികളെ സാരമായി ബാധിച്ചു. 2023 ഒക്‌ടോബർ 12-ന് അതിൻ്റെ ഓഹരികൾ ഓരോ ഷെയറിനും 91.4 ഡോളറായി കുറഞ്ഞു.ബഹിഷ്‌കരണവും മോശം വിൽപ്പനയും കാരണം സ്റ്റാർബക്‌സിന് ഏകദേശം 11 ബില്യൺ ഡോളർ മൂല്യം ആണ് നഷ്ടപ്പെട്ടത്. ഇത് കമ്പനിയുടെ മൂല്യത്തിൽ 9.4 ശതമാനം ഇടിവാണ്.