വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റതായി റിപ്പോര്‍ട്ട്. വിട്ടയയ്‌ക്കപ്പെട്ട പ്രതിയുടെ ബന്ധു ആണ് കുത്തിപ്പരിക്കേല്‍പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
പശുമലമൂട് ജങ്ഷനില്‍വെച്ച് കുട്ടിയുടെ പിതാവും മുത്തച്ഛനും കൂടി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്ബോഴാണ് അക്രമമുണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതേവിട്ട അര്‍ജുന്റെ അച്ഛന്റെ സഹോദരൻ പാല്‍രാജാണ് ആക്രമണം നടത്തിയത്.
ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റമുണ്ടായി എന്നും ഇതിന് ശേഷം ഇയാള്‍ കത്തിവീശുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഇരുകാലുകള്‍ക്കും പുറത്തും പരിക്കുണ്ട്. മുത്തച്ഛന് തോളിനാണ് പരിക്ക്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പാല്‍രാജിനായുള്ള തിരച്ചിലും പോലീസ് ആരംഭിച്ചിട്ടുണ്ട്.