വെള്ളാപ്പള്ളി നടേഷനെ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. -ജില്ലാ ജനകീയ നീതി വേദി

വെള്ളാപ്പള്ളി നടേഷനെ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. -ജില്ലാ ജനകീയ നീതി വേദി

കാസർകോട്: കേരളത്തിലെ സമുദായികന്തരീക്ഷം തകർക്കുന്ന രീതിയിൽ പൊതുവേദികളിൽ പ്രസ്താവനകൾ നടത്തുന്ന, സംസ്ഥാന സർക്കാറിൻ്റെ ഏജൻസിയായ കേരള നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംസ്ഥാന സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ താത്വികാചാര്യ സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു പ്രബല സമുദായം സർക്കാറിൽ നിന്നും അനർഹമായതെല്ലാം നേടിയെടുത്തുവെന്നും മറ്റും പറയുമ്പോൾ, അതെന്താണെന്നും, അതെത്രയാണെന്നും ശതമാന കണക്ക് നിരത്തി പറയാനുള്ള ധാർമികത അദ്ദേഹം പുലർത്തണമെന്നും, അല്ലാതെ കാടടച്ച് വെടിവെച്ച് ഒരു സമുദായത്തെ നിഴലിൽ നിർത്തി ആക്ഷേപിച്ച് സമുദായികാന്തരീക്ഷം മലിനപ്പെടുത്താനും, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുന്ന നടേശനെ പോലെയുള്ള ഒരാളെ സർക്കാറിൻ്റെ ഏജൻസിയുടെ തലപ്പത്തിരുത്തുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമനാട്, അബ്ദുറഹിമാൻ തെരുവത്ത്, സീതു മേൽപറമ്പ , ബഷീർ കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ എന്നിവർ സംസാരിച്ചു.

Leave a Reply