വയനാടിന് ഇനി രണ്ടു എംപിമാർ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഹൃദയത്തില്‍നിന്നും നന്ദി പറഞ്ഞു. വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘വയനാട്ടിലെ ജനങ്ങള്‍ പാർട്ടി നോക്കാതെ എനിക്ക് പിന്തുണ നല്‍കി. പ്രയാസമുള്ള ഘട്ടങ്ങളില്‍ അവർ നല്‍കിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാൻ വയനാട്ടിലെത്തും. ജനങ്ങള്‍ക്ക് മുന്നില്‍ ഞാനുണ്ടാകും. അവർക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടില്‍ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും’, രാഹുല്‍ പറഞ്ഞു.
‘എനിക്ക് വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വർഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാർട്ടിക്കാരും സ്നേഹം മാത്രമാണ് നല്‍കിയത്. അതിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവൻ അതെന്റെ മനസിലുണ്ടാകും. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും. ഞാനും ഇടവേളകളില്‍ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പൂർത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്. വയനാട് ഒഴിയുകയെന്നത് എളുപ്പത്തില്‍ എടുക്കാൻ കഴിയുന്ന തീരുമാനമായിരുന്നില്ല. പ്രയാസകരമായ തീരുമാനമായിരുന്നു. രണ്ട് മണ്ഡലവുമായും വ്യക്തി ബന്ധമുണ്ട്. 5 വർഷത്തെ വയനാട് ബന്ധം