നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക്?; നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക്?; നിലപാട് വ്യക്തമാക്കി വെൽഫെയർ പാർട്ടി

Welfare Party expresses its stance on Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ നിലപാട് വ്യകത്മാക്കി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിനെന്ന് അദ്ദേഹം വ്യകത്മാക്കി.

സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.

പൊലിസിലെ സംഘപരിവാർ ഇടപെടലിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. നിലമ്പൂരിൽ നടക്കുന്നത് എൽഡിഎഫ്, യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്നും പി.വി അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ യുഡിഎഫ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply