കാസർകോട്:കാസർകോടിലെ ജനങ്ങൾക്ക് സർക്കാർ മേഖലയിലേക്ക് തിരിയാത്തതാണ് കാസർകോടിന്റെ വികസന മുരടിപ്പിന് കാരണമെന്ന് വ്യവസായ പ്രമുഖൻ എൻഎ അബൂബക്കർ. കാസർകോട്ടുക്കാർ പിഎസ്സി പരീക്ഷയെഴുതി സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിൽ എത്താൻ താല്പര്യക്കുറവ് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിയൽ ഇന്ത്യാ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ പോസ്റ്റർ റിലീസ് ആൻഡ് ഗോൾഡൻ പാസ്സ് വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എൻഎ അബൂബക്കറിന്റെ സുപ്രധാന നിരീക്ഷണം.
കാസർകോടുകാർ സർക്കാർ ജോലിയോട് വിമുഖത കാണിക്കുന്നുവെന്നും അതിനാൽ തന്നെ കാസർകോട് സർക്കാർ ഉദ്യോഗസ്ഥർ നന്നേ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും മറ്റു ജില്ലക്കാരാണെന്നും മറ്റു ജില്ലാക്കാർക്ക് കാസർകോടുകാർക്കുള്ള ഇഷ്ടം കാസർകോടിനോടുണ്ടാവാൻ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാസർകോടിന്റെ വികസന കുതിപ്പിനായി കാസർകോട്ടെ ജനങ്ങൾ സർക്കാർ ജോലിയോട് താല്പര്യമില്ല കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഫെബ്രുവരി 21 ന് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന റിയൽ ഇന്ത്യാ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ ഗോൾഡൻ പാസ്സിന്റെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അൽ ഹവാസ് ട്രേഡിങ് ആൻഡ് ടെൻ സ്റ്റാർ ട്രേഡിങ് ചെയർമാൻ സികെവി യുസുഫും സിറ്റി ടവർ ഉടമ എൻഎ അബൂബക്കറുമാണ് ഗോൾഡൻ പാസ്സിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചത്.