കോഴിക്കോട്ടെ കോഴിക്കടയിൽ അസാധാരണ തിരക്ക്; സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച് ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്ടെ കോഴിക്കടയിൽ അസാധാരണ തിരക്ക്; സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച് ഞെട്ടിപ്പിക്കുന്നത്

കോഴിക്കടയ്ക്ക് മുന്നിൽ എന്നും എന്തെന്നില്ലാത്ത തിരക്കാണ്. കോഴിക്കിത്രേം ഡിമാന്റോ എന്നതിൽ സംശയം തോന്നിയ പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ തിരക്കിൻറെ കാരണവും കിട്ടി. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് മാഹി കോപ്പാലത്ത് പ്രവർത്തിക്കുന്ന കോഴിക്കടയിൽ കോഴിയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തിൽ സംശയം തോന്നിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഭവം പോലീസിൽ അറിയിക്കുന്നത്.

സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാക്കുനി സ്വദേശി കണ്ണനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളിൽ നിന്നും അഞ്ചു പാക്കറ്റ് ലഹരി വസ്തുക്കളാണ് കണ്ടെടുത്തത്. പരാതിയെ തുടർന്ന് പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

Leave a Reply