ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു. ബീഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് ഭാരത് ജോഡോ യാത്ര കടക്കാനിരിക്കെയാണ് സംഭവം. കാറിൻ്റെ പിറകിലെ ചില്ല് പൂർണമായും തകർന്നു. വലിയ ജനക്കൂട്ടം സ്ഥലത്തുള്ളപ്പോഴാണ് സംഭവം. എന്നാൽ രാഹുൽഗാന്ധി സംഭവം നടക്കുമ്പോൾ ബസ്സിലായിരുന്നു. കല്ല് കൊണ്ട് കാറിൻ്റെ ചില്ല് ഇടിച്ച് തകർത്തതാകാമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. സുരക്ഷ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.