റിയൽ ഇന്ത്യ വിഷൻ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വിൻടച്ച് ഹോസ്പിറ്റലിന്

റിയൽ ഇന്ത്യ വിഷൻ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വിൻടച്ച് ഹോസ്പിറ്റലിന്

കാസർകോട്: ലാഭേച്ഛയില്ലാത്ത സേവനവും അർപ്പണബോധമുള്ള ചികിത്സാ രീതികളും കൊണ്ട് കാസർകോടിന്റെ ആതുരസേവന രംഗത്ത് പുതിയ മാതൃക തീർത്ത വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ‘റിയൽ ഇന്ത്യ വിഷൻ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്’. പലയിടങ്ങളിലും പ്രതീക്ഷ കൈവിട്ടുപോയ നിരവധി ജീവിതങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനും, രോഗികളോടുള്ള മാനുഷികമായ സമീപനത്തിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ‘ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ’ വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

മരുന്നിനൊപ്പം പകർന്നു നൽകുന്ന സ്നേഹം അത്യാധുനിക സൗകര്യങ്ങളേക്കാൾ ഉപരി വിൻടച്ചിനെ വേറിട്ടു നിർത്തുന്നത് അവിടുത്തെ സ്നേഹനിർഭരമായ ശുശ്രൂഷയാണ്. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെ ഓരോ രോഗിയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതുന്നു. ഈ സ്നേഹവും കരുതലും രോഗികൾക്ക് മരുന്നുകളേക്കാൾ വലിയ ആശ്വാസമാണ് നൽകുന്നത്.കാസർകോടിന്റെ മണ്ണിൽ സേവനത്തിന്റെ പര്യായമായി മാറിയ വിൻടച്ച് ഹോസ്പിറ്റലിന്റെ ഈ അർപ്പണബോധത്തെ ആദരിക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Leave a Reply