ഗള്‍ഫില്‍ നിന്നും പിതാവ് നാട്ടിലെത്താനിരിക്കെ മണിക്കൂറുകള്‍ക്കകം കുഞ്ഞ് മരണത്തിലേക്ക് യാത്രയായി

ഗള്‍ഫില്‍ നിന്നും പിതാവ് നാട്ടിലെത്താനിരിക്കെ മണിക്കൂറുകള്‍ക്കകം കുഞ്ഞ് മരണത്തിലേക്ക് യാത്രയായി

കാഞ്ഞങ്ങാട്: പിതാവ് കുവൈറ്റില്‍ നിന്നും മണിക്കൂറുകള്‍ക്കകം നാട്ടില്‍ എത്താനിരിക്കെ ഒന്നര വയസുകാരി മരണത്തിലേക്ക് യാത്രയായി.പെരുമ്ബട്ട മുള്ളിക്കാട് ഹകീം – സല്‍മത് ദമ്ബതികളുടെ മകള്‍ ഹംദയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് കുഞ്ഞ് മരിക്കുകയായിരുന്നു.

കുവൈറ്റില്‍ മദ്രസ അധ്യാപകനായ പിതാവ് പത്ത് ദിവസത്തെ അവധിക്ക് തിങ്കളാഴ്ച നാട്ടില്‍ എത്താനിരിക്കെയാണ് നാടിനെ കണ്ണീരിലാക്കി ഹംദ വിടവാങ്ങിയത്. സന്തോഷം അലയടിക്കേണ്ട സമയത്ത് ഉണ്ടായ ദുരന്തം ഉറ്റവര്‍ക്കും നോവായി.

Leave a Reply