തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് പിടികൂടി. തഴവ തെക്കുമുറി പടിഞ്ഞാറ് അരവിന്ദാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തിയേറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെ സീറ്റിന്റെ പുറകിലിരുന്ന പ്രതി കടന്നുപിടിച്ചതായാണ് കേസ്. പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് പിതാവ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിതാവിനെ മര്‍ദിച്ചശേഷം തിയേറ്ററില്‍നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ പെണ്‍കുട്ടി പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ. ലത, എസ്.സി.പി.ഒ. ഹാഷിം, മനുലാല്‍, സി.പി.ഒ. വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്