വെറും 11 രൂപയ്ക്ക് വിയറ്റ്നാമിലേക്ക് പറക്കാൻ കഴിയുമോ? എന്നാൽ കഴിയുമെന്നാണ് വിയറ്റ്നാം എയർ കമ്പനിയായ വിയറ്റ്ജെറ്റ് എയർ പറയുന്നത്.വിയറ്റ്നാമീസ് വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് എയർ കൊണ്ടുവന്ന ഈ വിസ്മയകരമായ ഓഫറിൽ, ടാക്സ് അല്ലെങ്കിൽ അധിക ഫീസ് ഒന്നും ഇല്ലാതെ വെറും 11 രൂപക്ക് വിയറ്റ്നാമിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
മുംബൈ, ഡൽഹി, കൊച്ചി, അഹ്മദാബാദ് എന്നീ നഗരങ്ങളിൽ ഈ ഓഫർ ഇപ്പോൾ ലഭ്യമാണ്.വിയറ്റ്നാമിലെ പ്രധാന ഡെസ്റ്റിനേഷനുകളായ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് എന്നിവിടങ്ങളിലേക്കാണ് ഈ ഓഫറുള്ളത്.
ഈ കിടിലൻ ഓഫർ 2025 ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ബുക്ക് ചെയ്യാൻ സാധിക്കും.
സീറ്റുകളുടെ എണ്ണം പരിമിതമാണ്, അതിനാൽ അതിവേഗം ബുക്ക് ചെയ്യാൻ മറക്കരുത്,
വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ്:www.vietjetair.com മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാം.
യാത്ര ചെയ്യാവുന്ന തീയതികൾ
2025 ഡിസംബർ 31 വരെ ആർക്കും വേണമെങ്കിൽ യാത്ര ചെയ്യാം.എന്നാൽ, സർക്കാർ അവധി ദിവസങ്ങളിലും തിരക്കേറിയ സീസണുകളിലും ബ്ലാക്ക്ഔട്ട് തീയതികൾ ബാധകമായേക്കും. യാത്രക്കാർക്ക് അവരുടെ യാത്രാ തീയതികളിൽ മാറ്റം വരുത്താനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിന് ബാധകമായ ഫീസ് അടച്ചാൽ മതിയാകും. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ നൽകുകയും വാലറ്റിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.