പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

പാലക്കാട് : ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം.ഫ്‌ലാറ്റ്‌ഫോമിലെ ഇരുമ്ബ് കമ്ബിയില്‍ കെട്ടിത്തൂങ്ങാന്‍ യുവാവിന്റെ ശ്രമം.

രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോട് ചേര്‍ന്നുള്ള കമ്ബിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തില്‍ കുരുക്കിട്ടത്.

ആര്‍പിഎഫും അഗ്‌നിശമനസേനയും ചേര്‍ന്ന് കുരുക്കഴിച്ച്‌ യുവാവിനെ താഴെയിറക്കി. പേരും സ്വദേശവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആര്‍പിഎഫ്. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply