തൃശൂര്‍: ത്യശൂരില്‍ യൂത്ത് കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച വേദിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മോദി പ്രസംഗിച്ച വേദിയിലേക്ക് ചാണക വെള്ളവുമായി എത്തിയതാണ് തടയാന്‍ കാരണമെന്ന് ബിജെപി പ്രവര്‍ത്തകരും തിരിച്ച് ആരോപണം ഉന്നയിച്ചു.
മോദി പ്രസംഗിച്ച വേദി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും ഉണ്ടായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി സ്ഥലത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിക്കാര്‍ തടഞ്ഞതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കറ്റമുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആല്‍മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും നടത്തി. മോദി പ്രസംഗിച്ച വേദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകരും നിലപാട് വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.