ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെമർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെമർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം

ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദേശിച്ച് കോടതി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ നിർദേശം. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മർദനമേറ്റവർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായുള്ള പ്രവർത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. തുടർന്നാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.

Leave a Reply