തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍.
ആലൻകോട്, കരവാരം പഞ്ചായത്തുകളിലാണ് ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിനുനേര്‍ക്കാണ ആക്രമണം ഉണ്ടായത്. പ്രവര്‍ത്തകന്‍റെ വീടിനുനേര്‍ക്ക് സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ചതിന്‍റെ പക പോക്കലാണ് ആക്രമണമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.