തെരഞ്ഞെടുപ്പിൽ യൂത്തിന്റെ മനസാണ് രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്നത്: കെ.ബി.മുഹമ്മദ് കുഞ്ഞി

തെരഞ്ഞെടുപ്പിൽ യൂത്തിന്റെ മനസാണ് രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്നത്: കെ.ബി.മുഹമ്മദ് കുഞ്ഞി

പൊയിനാച്ചി:ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമത്തെയും നിയമപാലകരെയും അടിമകളാക്കുന്ന വർത്തമാന കാല രാഷ്ട്രീയം യുവജനങ്ങൾ തിരിച്ചറിയണമെന്ന് യുഡിഎഫ് ഉദുമ നിയോജക മണ്ഡലം കൺവീനർ കെ ബി മുഹമ്മദ് കുഞ്ഞി മുന്നറിയിപ്പ് നൽകി.
യു ഡി വൈ എഫ് ഉദുമ നിയോജക മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. അക്രമത്തിലും ദുർഭരണത്തിലും കുതിരക്കച്ചവടത്തിലും യുവ ഹൃദയങ്ങൾ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ കാവലാളാവാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് യുവാക്കളും കന്നി വോട്ടർമാരും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.
റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. വസന്ത് ഐ എസ് പടുപ്പ് സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കൺവീനർ കെ ആർ കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ട്രഷറർ എം ബി ഷാനവാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് കൃഷ്ണൻ കൂടാല, അനൂപ് കല്ലിയോട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയിനാച്ചി, കാദർ ആലൂർ, രാജേഷ് ആർ, റാഷിദ് പള്ളിമാൻ, ശ്രീജേഷ് പൊയിനാച്ചി, സുധീഷ് എം, ജിതേഷ് എം ആർ,ദാവൂദ് പള്ളിപ്പുഴ, ശ്രീജിത്ത് കോടോത്ത്, നിമിഷ ബാബു സംബന്ധിച്ചു.
യുഡി വൈ എഫ് ഉദുമ നിയോജകമണ്ഡലം ഭാരവാഹികൾ:
റഊഫ് ബായിക്കര (ചെയർമാൻ)
വസന്ത് ഐ എസ് പടുപ്പ് (കൺവീനർ)
രാജേഷ് ശങ്കരൻപാടി (ജോയിൻ കൺവീനർ)

Leave a Reply