കൈക്കൂലി കേസ്; സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ

കൈക്കൂലി കേസ്; സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ

‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ കേസെടുത്ത് സി.ബി.ഐ. സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരായ രാജന്‍ എം, ജീജ രാംദാസ്, മെര്‍ലിന്‍ മേനഗ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ പരിശോധന നടത്തിയ സിബിഐ പണമിടപാടുകള്‍ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫിലിം പ്രൊഡക്ഷന്‍ അസ്സോസിയേഷന്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സി. ബി. ഐ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ഷിപ്പിന് വേണ്ടിയുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കിയത്.
വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. വിശാലിനെ കൂടാതെ എസ്. ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. 100 കോടി കളക്ഷന്‍ നേടി വന്‍ വിജയമാണ് ചിത്രം കരസ്ഥമാക്കിയത്.

Leave a Reply