ഗ്ലാമറസ്സായി മീര ജാസ്മിൻ; ചിത്രങ്ങളിൽ ചൂടൻ ചർച്ച

ഗ്ലാമറസ്സായി മീര ജാസ്മിൻ; ചിത്രങ്ങളിൽ ചൂടൻ ചർച്ച

നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽഇപ്പോഴത്തെ ചർച്ച. സരിൻ രാംദാസ് എന്ന ഫൊട്ടോഗ്രാഫറാണ്‌ ചിത്രം പകർത്തിയത്‌. ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്.

മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014ൽ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് ഏയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.എലിസബത്തിന്റെ സുഹൃത്ത് അലക്സ് ആയി നരേൻ വേഷമിടുന്നു.

വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സമുദ്രക്കനി നായകനെയെത്തിയ ‘വിമാനം’ എന്ന തെലുങ്ക് ചിത്രത്തിലാണ് മീര ജാസ്മിൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Leave a Reply