വിവാഹത്തിനു ശേഷം നാടുവിട്ടു: ബംഗ്ലാദേശി യുവതി ഭര്‍ത്താവിനെ തേടി ഇന്ത്യയില്‍

വിവാഹത്തിനു ശേഷം നാടുവിട്ടു: ബംഗ്ലാദേശി യുവതി ഭര്‍ത്താവിനെ തേടി ഇന്ത്യയില്‍

വിവാഹത്തിനു ശേഷം നാടുവിട്ട ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയില്‍. ധാക്കയില്‍ ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെ തേടിയാണ് ഭാര്യ സാനിയ അക്തര്‍ ഇന്ത്യയിലെത്തിയത്. ഇരുവരും പ്രണയത്തിലാവുകയും മൂന്നു വര്‍ഷം മുന്‍പ് വിവാഹിതരാവുകയുമായിരുന്നു.

സാനിയ ഗര്‍ഭിണിയായിരുന്ന സമയത്താണ് സൗരഭ്, ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെന്നും കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയത്. എന്നാല്‍ സൗരഭ് മടങ്ങിവന്നില്ല. യാത്രാ രേഖകകള്‍ സഹിതമാണ് സാനിയ നിലവില്‍ നാട്ടിലെത്തിയിരിക്കുന്നത്.

നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടര്‍ 62 പൊലീസ് തടഞ്ഞുവയ്ക്കുകയും തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സൗരഭ് ധാക്കയില്‍ കള്‍ട്ടി മാക്‌സ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നതായി സാനിയ പറഞ്ഞു.സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ എവിടെ വേണമെങ്കിലും താമസിക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി

Leave a Reply