‘ശല്യം സഹിക്ക വയ്യാതെ കൊന്നു സാർ: ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സതീഷിനൊപ്പം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം’ കാഞ്ഞങ്ങാട് ദേവിക കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

‘ശല്യം സഹിക്ക വയ്യാതെ കൊന്നു സാർ: ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സതീഷിനൊപ്പം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം’ കാഞ്ഞങ്ങാട് ദേവിക കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കാസർഗോഡ് കാഞ്ഞങ്ങാട് 34-കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മെയ്-16നായിരുന്നു സംഭവം. ദേവികയുമായി പ്രണയത്തിലായിരുന്ന പ്രതി സതീഷ് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട ബ്യൂട്ടീഷ്യൻ കൂടിയായ ദേവികയുമായി ബോവിക്കാനം സ്വദേശിയായ സതീഷ് പ്രണയത്തിലായിരുന്നു. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ ദേവിക നിർബന്ധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സതീഷ് പൊലീസിന് മൊഴി നൽകിയത്. ബ്യൂട്ടീഷ്യൻമാരുടെ യോഗത്തിൽ പങ്കെടുക്കാനായി എത്തിയ ദേവികയെ പ്രതി ബലംപ്രയോഗിച്ച് കൊണ്ട് പേകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ചാണ് ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക കാെലചെയ്യപ്പെട്ടത്. കാസർകോട് ബോവിക്കാനം അമ്മകോട്ടെ സതീഷ് ഭാസ്സർ (34) കുറ്റം സമ്മതിച്ച് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തങ്ങൾ പ്രണയത്തിലായിരുന്നു എന്നും എന്നാൽ ഇപ്പോൾ യുവതിയുടെ ശല്യം സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷ്യൻ കൂടിയായിരുന്നു. യുവതിയുമായി ദീർഘനാളായി സതീഷ് പ്രഅണയത്തിലാിരുന്നു എന്നാണ് വിവരം.എന്നാൽ ഇപ്പോൾ തൻ്റെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് ദേവികയെ വിവാഹം ചെയ്യണമെന്ന :ആവശ്യം ഉയർത്തുകയായിരുന്നു. ഇതോടെ താൻ മാനസിക സംഘർഷത്തിലായെന്നും തുടർന്നാണ് കൊല നടത്താൻ തീരുമാനിച്ചതെന്നും സതീഷ് പറഞ്ഞു.

പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. അയാൾക്ക് ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതോടെ സതീഷ് മാനസിക സംഘർഷത്തിലായി. തുടർന്നാണ് ഇയാൾ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. ഈ ബന്ധത്തെച്ചൊല്ലി സതീഷിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ നടന്നുവരികയായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുവതിയെ സതീഷ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഭാവി കാര്യങ്ങൾ തീരുമാനിക്കാം എന്നു പറഞ്ഞാണ് യുവതിയെ ഇയാൾ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. ഇയാൾ തന്നെയണ് യുവതിയെ പോയി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ കൊണ്ടുവന്ന ശേഷം സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വിവരം.

ചൊവ്വാഴ്ച രാവിലെ സതീഷ് പുറത്തേക്കുപോയിരുന്നതായി ലോഡ്ജ് ജീവനക്കാർ വ്യക്തമാക്കി. 11 മണിയോടെ ഇയാൾ ദേവികയുമായി തിരിച്ചെത്തുകയായിരുന്നു. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്റ്റർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സതീഷ് നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്. കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതുവഴിയുള്ള പരിചയമാണ് ദേവികയുമായി പ്രതി പ്രണയത്തിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply