വിചിത്രമായ ഫാഷന്‍ പരാക്ഷണങ്ങള് നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ഇത്തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളുമായി എത്താറുണ്ട്. മിക്കവയും ട്രോളുകളിലേയ്ക്കും വിവാദങ്ങളിലേയ്ക്കും എത്താറുമുണ്ട്. അതുകൊണ്ട് തന്നെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടിയ്ക്കെതിരെ വരുന്നത്.
ഇപ്പോഴിതാ ഉര്‍ഫിയുടെ പുതിയൊരു ചിത്രമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. താരത്തിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. നടിയുടെ സഹോദരി ഉറുസയാണ് ഒരു യുവാവിനൊപ്പം പൂജ ചെയ്യുന്ന ഉര്‍ഫിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ മുഖം ഇമോജി കൊണ്ട് മറച്ച രീതിയിലാണ് ഉള്ളത്. ഉറുസ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ ചിത്രം വൈറലാവുകയായിരുന്നു.
ഈ ചിത്രം ഉര്‍ഫിയുടെ എന്‍ഗേജ്മെന്റ് ഫോട്ടോയാണ് എന്ന അഭ്യൂഹത്തോടെയാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്.
എന്നാല്‍ ബിഗ് ബോസിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്സ്വില്ല എന്ന റിയാലിറ്റി ഷോയിലും ഉര്‍ഫി എത്തിയിരുന്നു. അതേസമയം, ഉര്‍ഫിക്കെതിരെ വിവാദങ്ങളും ഉയരാറുണ്ട്. ഉര്‍ഫി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ആരോപിച്ച് നടന് ഫൈസാന്‍ അന്‍സാരി ഒരിക്കല്‍ രംഗത്തെത്തിയിരുന്നു.