താങ്ങാനാകാത്ത വില; നയന്‍താരയുടെ സംരംഭത്തിനെതിരെ ആരാധകര്‍

താങ്ങാനാകാത്ത വില; നയന്‍താരയുടെ സംരംഭത്തിനെതിരെ ആരാധകര്‍

തെന്നിന്ത്യയാകെ ആരാധകരുള്ള നടിയാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നയന്‍താരയ്ക്ക് ബോളിവുഡിലും ആരാധകര്‍ ഏറെയാണ്. അടുത്തിടെ നയന്‍താര ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നയന്‍താരയുടെ 9 സ്‌കിന്‍ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുകയാണ്. സ്വയം സ്‌നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയന്‍താര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‌കിന്നിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നു മാത്രവുമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയന്‍താരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നയന്‍താര മറുപടി പറഞ്ഞിട്ടില്ല.

നയന്‍താര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. നയന്‍താര നായികയായി ഇരൈവന്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇരവൈനില്‍ നായകന്‍ ജയം രവിയാണ്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ചിത്രത്തിലെ ഒരു ഗാനം സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ആലപിച്ചത് പുറത്തുവിട്ടത് വന്‍ ഹിറ്റായി മാറിയിരുന്നു.

ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം. മികച്ച പ്രതികരണം ഇരൈവന് നേടാനാകുന്നില്ല. സുധന്‍ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിച്ചത്. നയന്‍താര നായികയായി വേഷമിട്ട പുതിയ ചിത്രത്തില്‍ ജയം രവിക്കൊപ്പം നരേന്‍, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന കഥാപാത്രങ്ങളായി. സൗണ്ട് സിങ്ക് ഡിസൈന്‍ സിങ്ക് സിനിമ ആണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു ഇരൈവന്‍.

Leave a Reply