കാസർകോട്; റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം മത്സരത്തിൽ ഒഫൻസ് കിഴൂറിന് വിജയം. ഇന്നലെ വോൾഫ്രാം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഫൻസിന്റെ വിജയം. ഫയാസാണ് ഒഫൻസിനായി രണ്ട് തവണ വല കുലുക്കിയത്. നാലപ്പാട് ഫർണീച്ചേഴ്സ് ഒരുക്കുന്ന മാൻ ഓഫ് ദി മാച്ചിനും അർഹനായത് ഫയാസ് തന്നെ.
വിജയത്തോടെ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച ഒഫൻസ് ഒക്ടോബർ 27 ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ 162 ജാലീസ് മേൽപറമ്പിനെ നേരിടും. അതേ സമയം ക്ലബ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസമായ ഇന്ന് സെവൻസ് പോരാട്ടങ്ങളിലെ പ്രമുഖ ക്ലബായ സബാൻ കോട്ടക്കൽ ഇറങ്ങും. എഫ്സി കാരപറമ്പയ്ക്ക് വേണ്ടിയാണ് സബാൻ കോട്ടക്കൽ ഇറങ്ങുക. കാസർകോട്ടെ പ്രമുഖ ക്ലബായ കാസർകോട് നാഷണൽ സ്പോർട്സ് ക്ലബാണ് എതിരാളികൾ. രാത്രി 8 ന് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിലാണ് മത്സരം.