എഫ്സികെ കാരപറമ്പിന് വേണ്ടിയാണ് സബാൻ കോട്ടക്കൽ ബൂട്ട്കെട്ടുക
റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനമായ ഇന്ന് എഫ്സികെ കാരപറമ്പും കാസർകോട് നാഷണൽ സ്പോർട്സ് ക്ലബും ഏറ്റുമുട്ടും. രാത്രി 8 മണിക്ക് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ എഫ്സികെ കാരപറമ്പിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യ സെവൻസ് മൈതാനത്തെ പ്രമുഖ ക്ലബായ സബാൻ കോട്ടക്കൽ ഇറങ്ങും.
നാസിൽ റാമോസ്, സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സൻ, ആസിഫ് മാവൂർ, ഘാന താരം അഗസ്റ്റിൻ, ലൈബീരിയൻ താരം റഹീം എന്നിവർ സബാൻ കോട്ടക്കലിന് വേണ്ടി ഇന്നിറങ്ങും. സെൻട്രൽ പോലീസ് താരം നിഹാൽ, അൽ മദീന താരം കുഞ്ഞി, മുൻ ഫിഫ മഞ്ചേരി താരം പൊന്നു, മുൻ കെആർഎസ് താരങ്ങളായ അൻഷാദ്,കുട്ടാപ്പു, യൂണിവേഴ്സിറ്റി താരം റഫ്നാസ് എന്നിവർ കാസർകോട് നാഷണൽ സ്പോർട്സ് ക്ലബിനെയും കളത്തിലിറങ്ങും.