കാസർകോട്: റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഒഫൻസ് കിഴൂരും അൽ മുതക്കമ്മൽ മൊഗ്രാൽ ബ്രദേഴ്സും ഏറ്റുമുട്ടും. രാത്രി 8 മണിക്ക് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിലാണ് മത്സരം.
ഒഫൻസ് കിഴൂരിനായി ഐ ലീഗ് താരം അസ്ഫർ, സന്തോഷ് ട്രോഫി താരം അക്കു മോൻ, ഗോകുലം കേരളാ താരം ഫഹദ്, കേരളാ യുണൈറ്റഡ് താരം ഷിബിൻ എന്നിവർ കളത്തിലിറങ്ങും. മറുഭാഗത്ത് അൽ മുതക്കമ്മൽ മൊഗ്രാൽ ബ്രദേഴ്സിനായി എംജി യൂണിവേഴ്സിറ്റി താരം അഭിജിത്, നൈജീരിയൻ താരം മാർട്ടിൻ,അൻഷാദ് ജിംഖാന, കൊൽക്കത്ത ലീഗ് താരം ദിൽഷാദ്, എന്നിവരും ബൂട്ട്കെട്ടും
അതേ സമയം, ഇന്നലെ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 162 ജാലിസ് മേൽപറമ്പ് മുസഫർ എഫ്സി രാമന്തളിയെ പരാജയപ്പെടുത്തി. നിശ്ചിതസമയത്ത് 2-2 എന്ന നിലയിലായിരുന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ജാലിസ് മേല്പറമ്പിന്റെ വിജയം. ജാലിസ് മേല്പറമ്പിന് വേണ്ടി ഇന്നലെ പ്രസിദ്ധ സെവൻസ് താരം ഉസ്മാൻ ആഷിക് കളിച്ചിരുന്നു. ഇന്ന് നടക്കുന്ന ഒഫൻസ് കിഴൂർ- അൽ മുതക്കമ്മൽ മൊഗ്രാൽ ബ്രദേഴ്സ് മത്സരത്തിലെ വിജയികളെ ജാലിസ് ക്വാർട്ടർ ഫൈനലിൽ നേരിടും. ഒക്ടോബർ 27 നാണ് ഈ ക്വാർട്ടർ പോരാട്ടം.