കൊച്ചി: സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്നത് വന്‍ഹിറ്റുകള്‍. ഗോഡ്ഫാദര്,ഹിറ്റ്ലര്‍,നാടോടിക്കാറ്റ് തുടങ്ങി വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ നിരവധി സിനിമകളില്ഇരുവരുടേയും കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടായിരുന്നു. മലയാളികള്‍ക്ക് എക്കാലത്തും പൊട്ടിച്ചിരിക്കാന്‍ അവരമൊരുക്കിയ ഹിറ്റുകളുടെ കൂച്ചുകാരന് വിടവാങ്ങുമ്പോള്‍ ഇനി അവശേഷിക്കുന്നത് ഒരുപാതി മാത്രം. സിദ്ദിഖ്ലാല്‍ വിജയസഖ്യത്തിലെ സിദ്ദിഖ് വിടവാങ്ങി.
ഗോഡ്ഫാദറും വിയറ്റ്നാം കോളനിയുമടക്കം എത്ര കണ്ടാലും മടുക്കാത്ത ഒരുപിടി ചിത്രങ്ങളുടെ വിജയശില്പി. തിരക്കഥയുടെ കെട്ടുറപ്പും സംവിധാനമികവുമാണ് സിദ്ദിഖ് എന്ന സിനിമാക്കാരനെ ജനപ്രിയനാക്കിയത്. മിമിക്രിയ്ക്കുവേണ്ടി രൂപപ്പെടുത്തിയ സൂക്ഷ്മ നിരീക്ഷണത്തിന്റെ സിദ്ദിഖ് സിനിമയിലും അദ്ദേഹത്തിന് കരുത്തായി.
ഒരുമിച്ച് ചെയ്ത ചിത്രങ്ങളൊക്കെയും ഹിറ്റാക്കിയ സിദ്ദിഖ്ലാല്‍ എന്ന അപൂര്‍വ്വ സിനിമാ കൂട്ടുകെട്ടിന്റെ തുടക്കം കൊച്ചിന് കലാഭവനിലെ മിമിക്രിയിലൂടെയായിരുന്നു. അവിടെ ഒന്നിച്ചുണ്ടായിരുന്ന പലരും നടന്മാരായി സിനിമയിലേക്ക് കുടിയേറിയപ്പോള്‍ സിദ്ദിഖ്ലാല്‍ ജോഡി ക്യാമറയ്ക്ക് പിന്നിലേക്കാണ് നീങ്ങിയത്. തിരക്കഥയിലായിരുന്നു ആദ്യ ശ്രദ്ധ. ഫാസിലിന്റെ കളരിയില്‍ സംവിധാനം പഠിച്ചതോടെ മലയാള സിനിമയില്‍ ചിരിയുടെ ഉത്സവമൊരുക്കിയ സിദ്ദിഖ്ലാല്‍ ചിത്രങ്ങളുടെ പിറവിയായി. 1989ല്‍ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ഇരട്ട സംവിധായകര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി അങ്ങനെ പോകുന്നു സിദ്ദിഖ്ലാല്‍ കൂട്ടായ്മയുടെ വിജയ ഗാഥ.
1993ല്‍ കാബൂളിവാലയ്ക്ക് ശേഷം സിദ്ദിഖ്ലാല്‍ ഒന്നിച്ചത് 1995ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിന്നീടിങ്ങോട്ടുള്ള മൂന്ന് പതിറ്റാണ്ട് സിദ്ദിഖ് ഒറ്റയ്ക്ക് ചിത്രങ്ങളൊരുക്കി. മമ്മൂട്ടി നായകനായ ഹിറ്റ്ലര്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായപ്പോള്‍ സിദ്ദിഖ് എന്ന സംവിധായകന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായി മാറി അത്. ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര് തുടങ്ങിയ ഹിറ്റുകള്‍ പിന്നാലെയെത്തി. കരള്‍രോഗത്തോടൊപ്പം ഹൃദയാഘാതവും കൂടി വന്നതോടെയാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒന്‍പതിനാണ് മരിച്ചത്. മൃതദേഹം നാളെ എറണാംകുളം സെന്‍ട്രല്‍ പള്ളിയില്‍ ഖബറടക്കും.