മലപ്പുറത്ത്‌ 4 മക്കളെ ഉപേക്ഷിച്ച് ഭാര്യ 18 കാരനോടൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ് സ്റ്റേഷനിൽ

മലപ്പുറത്ത് 18 കാരനോടൊപ്പം ഭാര്യ ഒളിച്ചോടി. ഇതോടെ പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍. ബീഹാര്‍ സ്വദേശിയായ റഹീമാണ് ഭാര്യ നജ്‌മയ്‌ക്കെതിരെ പരാതി നല്‍കിയത്.

4 മക്കളുള്ള നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ രാജുവിനോടൊപ്പമാണ് പോയതെന്നും ഭർത്താവിന്റെ പരാതിയില്‍ ആരോപിക്കുന്നു.

നജ്മയും രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച്‌ ഓഫാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply