ഒളിച്ചോടിപ്പോയ ഭാര്യയെ മകളുടെ മുന്നിൽ വെച്ച്‌ കൊലപ്പെടുത്തി ഭർത്താവ്

ബന്ധുവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച്‌ കൊലപ്പെടുത്തി ഭർത്താവ്. കർണാടക ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഭര്‍ത്താവ് ഹരീഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഭാരതിയാണ് കൊല്ലപ്പെട്ടത്.

തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകുന്നേരമാണ് ഭാരതിയെ വാടകവീട്ടില്‍ വച്ച്‌ കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. അഞ്ചു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ചാണ് ഹരീഷ് ഈ ക്രൂരകൃത്യം നടത്തിയത്.

ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്റെ അടുത്തേക്ക് മടങ്ങാന്‍ ഭാരതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം.കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്റെ ജ്യേഷ്ഠനെ കാണാന്‍ പോയപ്പോള്‍, ഭാരതി ഗംഗാധറിനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഭാരതിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഹരീഷ് ശ്രമിച്ചെങ്കിലും ഗംഗാധറിനൊപ്പം താമസിക്കാനാണ് തനിക്കിഷ്ടമെന്ന് യുവതി പറഞ്ഞു. നിരാശനായ ഹരീഷ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply