ബീഫ് കടത്തിയെന്നാരോപിച്ച് ഒരു സംഘം ഗോരക്ഷാ ഗുണ്ടകൾ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശിയായ 32കാരനായ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ക്രൂര സംഭവം. അഫാനും സഹായി നാസിർ ശൈഖും കാറിൽ മാംസവുമായി വരികയായിരുന്നു. ഇതിനിടെ ഒരു സംഘം വാഹനം തടഞ്ഞ് ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സക്കിടെ അഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.