23 കാരിയെ മുൻ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി

23 കാരിയെ മുൻ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി

23 കാരിയായ യുവതിയെ മുൻ ഭർത്താവും അഞ്ച് സുഹൃത്തുകളും ചേർന്ന് ബലാത്സംഗം ചെയ്തു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച പൂനെയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

2017 ലാണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഭർത്താവിന്റെ അധിക്ഷേപവും അക്രമ സ്വഭാവം കാരണം യുവതി ഭർത്താവിന്റെ വീടുവിട്ടിറങ്ങുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഇവർ വേർപിരിയും ചെയ്തു. വിവാഹമോചനം നേടി പിതാവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ മുൻ ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അതുവെച്ച് ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി ആക്രമിച്ചതായായാണ് പരാതി.

Leave a Reply