‘ദ കേരള സ്റ്റോറി’ ആർക്കും വേണ്ട! വൻ തിരിച്ചടി

‘ദ കേരള സ്റ്റോറി’ ആർക്കും വേണ്ട! വൻ തിരിച്ചടി

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യെ കൈയൊഴിഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. ചിത്രത്തിന് മികച്ച ഓഫറുകൾ വരുന്നില്ലെന്നും പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കായി കാത്തിരിക്കുകയാണെന്നും സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. സിനിമാ മേഖല ഒന്നടങ്കം തങ്ങൾക്ക് എതിരായി നിൽക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘ദ കേരള സ്റ്റോറി’യുടെ ഒ.ടി.ടി സ്ട്രീമിങ് വൈകുന്നതിനെ കുറിച്ച് സംവിധായകൻ പറഞ്ഞത്. മുൻനിര ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ മികച്ച ഓഫറിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ ആരും ഞങ്ങളെ സമീപിച്ചിട്ടില്ല- സംവിധായകൻ പറഞ്ഞു.

Leave a Reply