കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി

കണ്ണൂർ തോട്ടടയിൽ ഇന്ന് പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാസർകോട് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി – ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിഖ് ആണ് (26) മരിച്ചത്.

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ 12.45നാണ് കണ്ണൂർ തോട്ടടയിൽ അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ​ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തൽക്ഷണം മരിച്ചു.

മരിച്ച സാബിഖിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങൾ: ഫാത്തിമ, ഹാജിറ.

Leave a Reply