പ്രതിഷേധത്തിനെത്തിയ ബിജെപി ജില്ലാ നേതാവ് ലാത്തിചാര്‍ജിനിടെ മരിച്ചു

പ്രതിഷേധത്തിനെത്തിയ ബിജെപി ജില്ലാ നേതാവ് ലാത്തിചാര്‍ജിനിടെ മരിച്ചു

പ്രതിഷേധത്തിനെത്തിയ ബിജെപി ജില്ലാ നേതാവ് ലാത്തിചാര്‍ജിനിടെ മരിച്ചു. ബീഹാറിലാണ് സംഭവം. ബിജെപി ജഹനാബാദ് ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ സിങാണ് മരിച്ചത്. ബിഹാർ മുഖ്യമന്ത്രി നീതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ അഴിമതിയാരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തിയിരുന്നു. ഇതിനിടെ വിജയ് കുമാര്‍ സിങ് മരിക്കുകയായിരുന്നു.

ലാത്തിയടിയേറ്റാണ് വിജയ് കുമാര്‍ സിങ് മരിച്ചതെന്ന് ബിജെപി ആരോപിച്ചു. അതേസമയം വിജയ് കുമാര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.

Leave a Reply