പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; മാതാവും കാമുകനും അറസ്റ്റില്‍

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; മാതാവും കാമുകനും അറസ്റ്റില്‍

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റില്‍. തൃത്താല കപ്പൂരിലാണ് സംഭവം. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശിനിയായ കുട്ടികളുടെ മാതാവ്, സുഹൃത്ത് കപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍ എന്നിവരെ ചാലിശ്ശേരി പൊലീസ് ആണ് പിടികൂടിയത്.

സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനാണ് മര്‍ദിച്ചത്. കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി. കുട്ടികള്‍ മുതിര്‍ന്ന സഹോദരി മുഖേനെയാണ് പൊലീസിനെ സമീപിച്ചത്.

കുട്ടികളുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പാലക്കാട് ചാലിശ്ശേരി പൊലീസിന്റെ നടപടി.പിന്നാലെ കുട്ടികളുെട വിശദമായ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പരിശോധിക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.

Leave a Reply