മസാജ് ചെയ്യാൻ മുറിയിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചു, ഒത്താശ ചെയ്തത് മറ്റൊരു സ്ത്രീ, തലശേരിയിൽ നടന്ന സംഭവത്തിൽ 3 പേർ പിടിയിൽ

മസാജ് ചെയ്യാൻ മുറിയിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചു, ഒത്താശ ചെയ്തത് മറ്റൊരു സ്ത്രീ, തലശേരിയിൽ നടന്ന സംഭവത്തിൽ 3 പേർ പിടിയിൽ

തലശേരി: മസാജ് പാർലറിൽ വെച്ച് ഉടമയുടെ ഒത്താശയോടെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ തലശേരി പോലിസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് എൻസിസിറോഡിലെ ലോട്ടസ് സ്പാ ഉടമ മുതിരമല കരുക്കച്ചാൽ വെട്ടിക്കാവുങ്കൽ വികെ അനന്തു (23) സ്ഥാപനത്തിലെ ജീവനക്കാരിയായ സ്ത്രീ, മസാജ് സെൻ്ററിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച തലശേരി പാറാൽ സ്വദേശി രജിലേഷ് (28) എന്നിവരെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് സംഭവം. പാർലറിൽ എത്തിയ രജിലേഷ് മസാജ് ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനം എതിർത്ത് മുറിയിൽനിന്നും പുറത്തുകടന്ന യുവതി സംഭവം റിസപ്ഷനിസ്റ്റായ സ്ത്രീയോടും ഉടമയോടും പറഞ്ഞെങ്കിലും ഇവരുടെ ഒത്താശയോടെയാണ് പീഡനമെന്ന് മനസിലാക്കുകയായിരുന്നു. സ്ഥാപനത്തിലെ സ്ത്രീയും ഉടമയും ഒത്താശ ചെയ്തുവെന്നു കാണിച്ച് പിന്നീട് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ മുന്നു പേർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തി മൂന്നുപേരെയും വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply