തീറ്റമത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം

തീറ്റമത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം

തീറ്റമത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബീഹാറിലാണ് സംഭവം. 25കാരനായ ബിപിൻ കുമാര്‍ പാസ്വാൻ ആണ് മരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തമാശയ്ക്കു നടന്ന തീറ്റമത്സരമാണ് കാര്യമായത്.

നഗരത്തിലെ ഒരു മൊബൈല്‍ റീപയറിങ് ഷോപ്പില്‍ ജീവനക്കാരനാണ് ബിപിൻ. കഴിഞ്ഞ വ്യാഴാഴ്ച കടയിലെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ മോമോസ് തീറ്റമത്സരം നടത്തുന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആര് മോമോസ് കഴിക്കുമെന്നായിരുന്നു വെല്ലുവിളി.

വെല്ലുവിളി സ്വീകരിച്ച്‌ ബിപിൻ അമിതാളവില്‍ മോമോസ് അകത്താക്കി. വയറിനു താങ്ങാവുന്നതിനുമപ്പുറം മോമോസ് കഴിച്ചതോടെ യുവാവ് ബോധരഹിതനായി വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply